ശ്രീനഗര്‍: ജമ്മു കശ്മീരിൽ വീണ്ടും പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു. പൂഞ്ചിൽ പാക്ക് സൈനികർ വെടിയുതിർത്തു. അതേസമയം ജമ്മു-കശ്‍മീര്‍ നിയന്ത്രണ രേഖയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാകിസ്ഥാന്‍ സേന വികൃതമാക്കിയെന്ന വാര്‍ത്ത സൈന്യം നിഷേധിച്ചു. .ആക്രമണത്തില്‍ പരിക്കേറ്റ രണ്ടു സൈനികര്‍ ചികിത്സയില്‍ തുടരുകയാണ്. സൈനികരുടെ ജീവത്യാഗം വെറുതെയാകാന്‍ അനുവദിക്കില്ലെന്ന് കരസേന പ്രതികരിച്ചു. ഇന്നലെ ജമ്മു-കശ്‍മീരില്‍ നിയന്ത്രണരേഖയ്‌ക്ക് സമീപം കെറി സെക്ടറിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാ‌ര്‍ ലംഘിച്ചിരുന്നു.