ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയ്യിദിനെ പാകിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധനിയമം ഭേദഗതി ചെയ്താണ് പാകിസ്ഥാന്‍ ഇത്തരമൊരു നടപടിയിലേക്ക് എത്തിയത്. പുതിയ നിയമത്തില്‍ പാക് പ്രസിഡന്റ് ഒപ്പിട്ടു. ഐക്യ രാഷ്‌ട്രസഭ നിരോധിച്ച സംഘടനകള്‍ ഇതോടെ പാകിസ്ഥാനിലും നിരോധിതമാകും. 

സ്വന്തം രാഷ്‌ട്രീയ പാര്‍ട്ടി വരെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍ രാഷ്‌ട്രീയത്തില്‍ സജീവമാകാനുള്ള ഹാഫിസ് സയ്യിദിന് പുതിയ നിയമം കൊണ്ട് എന്ത് സംഭവിക്കുമെന്നതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാഷ്‌ട്രങ്ങള്‍ കാത്തിരിക്കുന്നത്. അതേസമയം ഭീകരര്‍ക്ക് സഹായം ചെയ്യുന്നുവെന്നാരോപിപ്പ് സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ അമേരിക്കയെ പ്രീതിപ്പെടുത്താനുള്ള ശ്രമം മാത്രമായാണ് പുതിയ നിയമത്തെ അന്താരാഷ്‌ട്ര നിരീക്ഷകരില്‍ പലരും വിലയിരുത്തുന്നത്.