ചെന്നൈ: ചെന്നൈ പുഴൽ സെൻട്രൽ ജയിൽ പരിസരത്തേക്ക് പാക്കിസ്ഥാൻ കൊടിയും മൊബൈൽ ഫോണുകളും എറിഞ്ഞു. ജയിൽ ഭിത്തിയ്ക്ക് പുറത്തു നിന്ന് അകത്തേയ്ക്ക് എറിഞ്ഞ നിലയിലാണ് കൊടിയും മൊബൈൽ ഫോണുകളും കണ്ടെടുത്തത്. വാച്ച് ടവറിനടുത്തു വെച്ചാണ് കൊടിയും മൊബൈൽ ഫോണുകളും കണ്ടെടുത്തതെന്ന് ജയിലധികൃതർ വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.