കറാച്ചി: പാകിസ്താന്‍ നഗരമായ കറാച്ചിയില്‍ ഹോട്ടലിന് തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു. 75 പേര്‍ക്ക് പരിക്കേറ്റു. റീഗന്‍റ് പ്ലാസ എന്ന ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് തീപിടിച്ചത്. മരിച്ചവരില്‍ നാല് സ്ത്രീകളും വിദേശികളും ഉള്‍പ്പെടും.

തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷപ്പെടാനായി ജനല്‍ വഴി താഴേയ്ക്ക് ചാടുന്നതിനിടെയാണ് ചിലര്‍ക്ക് പരിക്കേറ്റത്. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.