Asianet News MalayalamAsianet News Malayalam

നിങ്ങൾ ഞങ്ങളോടൊപ്പമോ, ഖത്തറിനൊപ്പമോ- പാകിസ്ഥാനോട് സൌദിയുടെ ചോദ്യം

pakistan in crisis after a question from saudi king
Author
First Published Jun 14, 2017, 8:18 PM IST

ഇസ്ലാമാബാദ്: ഗൾഫിലെ ചേരിതിരിവിൽ പാകിസ്ഥാൻ ആരോടൊപ്പമാണെന്ന ചോദ്യവുമായി സൌദി ഭരണാധികാരി സൽമാൻ രാജാവ്. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനോടാണ്, നിങ്ങൾ ഞങ്ങൾക്കൊപ്പമോ അതോ ഖത്തറിനൊപ്പമോ എന്ന ചോദ്യം സൽമാൻ രാജാവ് ചോദിച്ചത്. ജിദ്ദയിൽ ഇരു നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് പാകിസ്ഥാനെ ശരിക്കും കുഴയ്ക്കുന്ന ചോദ്യം സൽമാൻ രാജാവ് ചോദിച്ചത്. തൽക്കാലം നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പാകിസ്ഥാൻ സൌദിക്ക് നൽകിയ മറുപടി. ഗൾഫിലെ പ്രതിസന്ധി പരിഹരിക്കാൻ നയതന്ത്രപരമായ നീക്കം നടത്തുന്നതിന്റെ ഭാഗമായാണ് പാക് പ്രധാനമന്ത്രി ഗൾഫിൽ സന്ദർശനം നടത്തുന്നത്. നവാസ് ഷെരീഫിനൊപ്പം പാക് സൈനികത്തലവൻ ജനറൽ ഖമർ ജാവേദ് ബജ് വയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. അതേസമയം പാക് പ്രധാനമന്ത്രിയും സംഘവും നടത്തിയ നയതന്ത്രദൌത്യം പരാജയമാണെന്നാണ് സൌദിയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാക് പ്രധാനമന്ത്രിയുടെ നീക്കം, ഗൾഫ് പ്രതിസന്ധിയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. സൌദിക്ക് ശേഷം കുവൈത്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളും നവാസ് ഷെരീഫും സംഘവും സന്ദർശിക്കുന്നുണ്ട്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് സൌദി ഉൾപ്പടെയുള്ള രാജ്യങ്ങൾ ഖത്തറിനെതിരെ രംഗത്തുവരികയായിരുന്നു. ഖത്തറിനെതിരെ ഗൾഫ് രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.

Follow Us:
Download App:
  • android
  • ios