Asianet News MalayalamAsianet News Malayalam

വ്യാജ ബിരുദം; മൂന്ന് പൈലറ്റുകൾ ഉൾപ്പടെ 50 പേരെ പാകിസ്ഥാൻ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് പുറത്താക്കി

ക്യാബിൻ അംഗങ്ങളും മൂന്ന് പൈലറ്റുകളും പുറത്താക്കിയവരില്‍ ഉള്‍പ്പെടും.

pakistan international airlines dismiss 50 employees
Author
Karachi, First Published Dec 30, 2018, 4:58 PM IST

കറാച്ചി: വ്യാജ ബിരുദം തയ്യാറാക്കി ജോലിയില്‍ പ്രവേശിച്ച മൂന്ന് പൈലറ്റുകൾ ഉള്‍പ്പെടെ 50 പേരെ പുറത്താക്കി. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പി ഐ എ) ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം കമ്പനി പുറത്താക്കിയത്. ചീഫ് ജസ്റ്റിസ് സഖീബ് നിസാറിന്റെ അധ്യക്ഷതയിലുള്ള രണ്ടാംഗ ബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ക്യാബിൻ അംഗങ്ങളും മൂന്ന് പൈലറ്റുകളും പുറത്താക്കിയവരില്‍ ഉള്‍പ്പെടും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെച്ച് ഈ വര്‍ഷം ജനുവരിയിലാണ് മൂന്ന് പൈലറ്റുമാർ ജോലിയിൽ പ്രവേശിച്ചതെന്ന് സഖീബ് നിസാര്‍ കണ്ടെത്തി. ഡിസംബര്‍ 28വരെ  ജീവനക്കാരുടെ ബിരുദം സംബന്ധിച്ച കാര്യങ്ങൾ പരിശേധിക്കുന്നതിന് വേണ്ടി കോടതി പ്രത്യേക സമിതിയെ നിയമിച്ചിരുന്നു.  എന്നാൽ അന്വേഷണത്തിൽ ജീവനക്കാർ ഹാജരാക്കിട്ടുള്ള രേഖകളെല്ലാം വ്യാജമെന്ന് കണ്ടെത്തുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios