കറാച്ചി: പ്രശസ്ത പാക്കിസ്ഥാന്‍ ഖവാലി ഗായകന്‍ അംജത് സാബ്രി(45) വെടിയേറ്റു മരിച്ചു. കറാച്ചിയിലെ ലിയാഖത്താബാദ് പ്രദേശത്തുവച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ അജ്ഞാതരാണ് വെടിവയ്പ് നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ അംജതിനു പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു അംജത്. രണ്ടു വെടിയുണ്ടകള്‍ സാബ്രിയുടെ ദേഹത്ത് തറച്ചുകയറി. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.