ജമ്മുകശ്മീരിലെ കുപ്‍വാര ജില്ലയിലെ ഹന്ദ്വാരയിൽ സൈനിക വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിലാണ് രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റത്. പാക് അധീന കശ്മീരിലെ സൈനിക സംഘത്തിലെ പരിശീലന വിഭാഗത്തിന്‍റെ മേധാവിയായിരുന്നു ഖമര്‍ ജാവേദ് റഹീൽ ഷെരീഫിന് പിൻഗാമിയായി ജനറൽ ഖമര്‍ ജാവേദ് ബജ്‍വയെ പാകിസ്ഥാൻ നിയമിച്ചു. റഹീൽ ഷെരീഫ് ചൊവ്വാഴ്ച വിരമിക്കും.
പ്രത്യാക്രമണം അവസാനിപ്പിക്കണമെന്ന് പാക്കിസ്ഥാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. ചൊവ്വാഴ്ച പാകിസ്ഥാൻ മൂന്ന് ബിഎസ്എഫ് ജവാന്മരെ വധിക്കുകയും ഒരു ജവാന്‍റെ മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇതിൽ മൂന്ന് പാകിസ്ഥാൻ സൈനികരും 11 നാട്ടുകാരും മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനിൽ നിന്ന് ഫോൺ സന്ദേശം എത്തിയതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.
വെടിവയ്പ്പ് തുടരാൻ താത്പര്യമില്ലെന്നും പാകിസ്ഥാൻ ആദ്യം ആക്രമണം അവസാനിപ്പിച്ചാൽ ഇന്ത്യയും അവസാനിക്കാമെന്നുമായിരുന്നു മറുപടിയെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ഇനിയും ലംഘിച്ചാല്‍ ശക്തമായ മറുപടിയായിരിക്കും ഇന്ത്യന്‍ സൈന്യം നല്‍കുകയെന്നും പാകിസ്ഥാന് പ്രതിരോധമന്ത്രി മുന്നറിയിപ്പ് നൽകി. ഫോൺവിളിക്ക് ശേഷം അതിര്‍ത്തിയിൽ വെടിവയ്പ്പിന് ശമനമുണ്ടായെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.
