ബഹാവല്‍പൂരിലെ  ജെയ്ഷെ മുഹമ്മദ് ആസ്ഥാനമാണ് പാക് സര്‍ക്കാര്‍ പിടിച്ചെടുത്തത്.  ജെയ്ഷെ മുഹമ്മദ്  നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകൾ സർക്കാർ ഏറ്റെടുത്തു. ഇവയുടെ നടത്തിപ്പിന് അഡ്മിനിസ്ട്രേററെ വച്ചതായാണ് റിപ്പോര്‍ട്ട്

ബഹാവല്‍പൂര്‍: ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിൻറെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സർക്കാർ. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യാന്തര സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് പാക് നടപടി. പാക് പഞ്ചാബിലെ ബഹാവല്‍പൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനമാണ് പാക് സര്‍ക്കാര്‍ പിടിച്ചെടുത്തത്. ജെയ്ഷെ മുഹമ്മദ് നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകൾ സർക്കാർ ഏറ്റെടുത്തു. ഇവയുടെ നടത്തിപ്പിന് അഡ്മിനിസ്ട്രേററെ വച്ചതായാണ് റിപ്പോര്‍ട്ട്. 

പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യു.എന്‍ രക്ഷാകൗണ്‍സില്‍ രാവിലെ രംഗത്തെത്തിയിരുന്നു. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ പേരെടുത്ത് പറഞ്ഞുള്ള പ്രമേയം രക്ഷാകൗണ്‍സില്‍ അംഗമായ ചൈനയ്ക്ക് തിരിച്ചടിയായി. അതേസമയം കശ്മീരിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ജയ്ഷെ മുഹമ്മദ് ബന്ധം ആരോപിച്ച് രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.