ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് പാക്കിസ്ഥാനെ അനാവശ്യമായി വലിച്ചിഴക്കേണ്ടെന്ന് പാക്കിസ്ഥാന്‍. തെര‍ഞ്ഞെടുപ്പില്‍ സ്വന്തം കരുത്തില്‍ ജയിക്കണമെന്നും ഗൂഢപ്രചാരണങ്ങള്‍ നടത്തരുതെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു. അഹമ്മദ് പട്ടേലിനെ മുഖ്യമന്ത്രിയാക്കാനായി പാക്കിസ്ഥാന്‍ നീക്കംനടത്തുന്നുവെന്ന് മോദി തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിച്ചിരുന്നു. 

അതേസമയം ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന നാളെ നരേന്ദ്രമോദിയും രാഹുല്‍ഗാന്ധിയും അഹമ്മദാബാദില്‍ നടത്താനിരുന്ന റാലികള്‍ക്ക് പൊലീസ് അനുമതി നല്‍കിയില്ല. കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരേ സ്ഥലത്ത് തമ്പടിക്കുന്നത് സംഘര്‍ഷത്തിന് കാരണമാകുമോയെന്ന ആശങ്കയിലാണ് പൊലീസ് നടപടി. 

Scroll to load tweet…