ചണ്ഡീഗഡ്: പാക്കിസ്ഥാൻ സന്ദർശിച്ചപ്പോൾ തങ്ങളെയും അവിടുത്തെ ഉദ്ദ്യോഗസ്ഥര്‍ അപമാനിച്ചിരുന്നുവെന്ന് പാകിസ്ഥാന്‍ ജയിലിൽ മരണപ്പെട്ട സരബ്ജിത് സിങ്ങിന്റെ കുടുംബം ആരോപിച്ചു. കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ പാകിസ്ഥാനിലേക്ക് പോയ ഭാര്യയും അമ്മയും അപമമാനിക്കപ്പെട്ട സംഭവം വന്‍വിവാദമായിരിക്കെയാണ് പഴയ അനുഭവങ്ങള്‍ സരബ്ജിത് സിങിന്റെ കുടുംബം വെളിപ്പെടുത്തിയത്. സരബ്ജിത്തിന്റെ ഭാര്യയുടെ നെറ്റിയിലുണ്ടായിരുന്ന പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ നിർബന്ധപൂര്‍വ്വം മായ്ച്ചുകളഞ്ഞുവെന്ന് ദൽബീർ കൗർ പറഞ്ഞു. 

എന്താണ് നടക്കാന്‍ പോകുന്നതെന്ന് ഒരു സൂചനയുമില്ലാതെയാണ് പാകിസ്ഥാനിലേക്ക് പോയത്. പാക്കിസ്ഥാനിലെത്തുന്നതിന് മുമ്പ് എന്താണ് അവിടെ നടക്കുകയെന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. 18 വർഷങ്ങൾക്കു ശേഷമായിരുന്നു ഭാര്യ സുക്പ്രീത് കൗറിനും രണ്ട് പെൺമക്കള്‍ക്കും സഹോദരി ദൽബീർ കൗറിനും സരബ്ജിതിനെ കാണാന്‍ കഴിഞ്ഞത്. ഉദ്ദ്യോഗസ്ഥര്‍ വളരെ മോശമായി പെരുമാറി. ഒരു വനിതാ ഉദ്യോഗസ്ഥ തൂവാല ഉപയോഗിച്ച് സിന്ദൂരം മായ്ച്ചു. തലയിലെ പിന്നുകളെല്ലാം ഊരിവാങ്ങി. കയ്യിലുണ്ടായിരുന്ന ആഭരണങ്ങളും ഉദ്ദ്യോഗസ്ഥര്‍ ഊരിവാങ്ങി. സരബ്ജിത്തിന് കൊടുക്കാനായി വീട്ടില്‍ പാക്കിസ്ഥാൻ വൈകിപ്പിച്ചു. 2011 ലും 2013ലും കുടുംബം സരബ്ജിത് സിങിനെ സന്ദര്‍ശിച്ചിരുന്നു. 2013ല്‍ അദ്ദേഹത്തിന് ജയിലില്‍ വെച്ച് മര്‍ദ്ദനവുമേറ്റു. ആ വര്‍ഷം തന്നെ സരബ്ജിത് സിങ് ജയിലില്‍ വെച്ച് മരണപ്പെടുകയും ചെയ്തു.