Asianet News MalayalamAsianet News Malayalam

കാറിലിരുന്ന് ചുംബിച്ചു; ഒടുവില്‍ കമിതാക്കൾ പുലിവാലുപിടിച്ചു

പാർക്കുകളിലും ഷോപ്പിംഗ് മാളുകളിലും കമിതാക്കൾ ഇരുന്ന് സല്ലപിക്കാറുണ്ട്. എന്നാൽ കാറിലിരുന്ന് ചുംബിച്ച കാമുകി കാമുകമാർക്ക് കിട്ടിയത് എട്ടിന്റെ പണി. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സംഭവം. കണ്ടാൽ പതിനെട്ടോ പത്തൊമ്പതോ വയസ്സ് തോന്നിക്കുന്ന കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

Pakistani couple arrested for kissing  in Islamabad
Author
Islamabad, First Published Aug 14, 2018, 10:24 AM IST

ഇസ്ലാമാബാദ്: പാർക്കുകളിലും ഷോപ്പിംഗ് മാളുകളിലും കമിതാക്കൾ ഇരുന്ന് സല്ലപിക്കാറുണ്ട്. എന്നാൽ കാറിലിരുന്ന് ചുംബിച്ച കാമുകി കാമുകമാർക്ക് കിട്ടിയത് എട്ടിന്റെ പണി. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലാണ് സംഭവം. കണ്ടാൽ പതിനെട്ടോ പത്തൊമ്പതോ വയസ്സ് തോന്നിക്കുന്ന കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരുടെയും ചുംബന രംഗം കണ്ട ഒരു യുവാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തങ്ങൾ സംഭവ സ്ഥലത്ത് എത്തിയപ്പോഴും കമിതാക്കൾ ചുംബനത്തിൽ വ്യാപൃതരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തെ നിയമമനുസരിച്ച്  കമിതാക്കൾ ചെയ്ത തെറ്റിന് മൂന്ന് മാസം തടവോ പിഴയോ ഇല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.

കറാച്ചി കമ്പനി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. മുസ്ലീം മത നിയമം കര്‍ശനമായ പാക്കിസ്ഥാനില്‍ പാര്‍ക്കുകളിലും മാളുകളിലും  എത്തുന്ന കമിതാക്കളെ പൊലീസ് വിരട്ടിയോടിക്കുകയാണ് പതിവ്. ഇരുവരെയും ജാമ്യത്തില്‍ വിട്ടെങ്കിലും  ശിക്ഷ ലഭിക്കുമെന്ന്  പൊലീസ് മാധ്യമങ്ങളോട്  വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios