ലാഹോര്‍ :സഹോദരന്‍ സഹോദരിമാരെ വിവാഹ തലേന്ന് വെടിവെച്ചുകൊന്നു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം കോസര്‍ ബീബി, ഗുല്‍സാര്‍ ബീബി എന്നീ സഹോദരിമാരെയാണ് ഇവര്‍ പ്രേമിച്ചിരുന്നവരെ വിവാഹം കഴിക്കാന്‍ ഇരുന്നത്, എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത കാരണത്താല്‍ സഹോദരന്‍ നാസിര്‍ ഹുസൈന്‍ ഇവരെ കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. 

അന്യജാതിയില്‍ നിന്നുള്ളവരെയാണ് സഹോദരിമാര്‍ ജീവിത പങ്കാളികളായി തെരഞ്ഞെടുത്തതെന്നും അതുകൊണ്ടുതന്നെ ഇതൊരു ദുരഭിമാനക്കൊലയാണെന്നും പോലീസ് പറയുന്നു. വര്‍ഷത്തില്‍ ഏകദേശം ആയിരത്തോളം ദുരഭിമാനക്കൊലകള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്നും ഇത് തടയാനായി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായും പാകിസ്ഥാന്‍ നിയമമന്ത്രി അറിയിച്ചു.