'വിവരമില്ലാത്തവനെ...' വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകര്‍ തമ്മില്‍ വാക്കുതര്‍ക്കം - വീഡിയോ

First Published 27, Feb 2018, 12:46 PM IST
Pakistani News Anchors Fight Behind The Scenes
Highlights
  •  വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരിക വിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

ഇസ്ലാമാബാദ്: വാര്‍ത്താ വായിക്കുന്നതിനിടെ  അവതാരകര്‍ തമ്മില്‍ വാക്കുതര്‍ക്കം. വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരിക വിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകരാണ് ഇരുവരുമെന്നാണ് സൂചന.

വാര്‍ത്താ അവതരണത്തിന്റെ ഇടവേളകളില്‍ ഇവര്‍ ഇത്തരത്തില്‍ സംസാരമായത്. ഉറുദുവിലാണ് ഇവര്‍ തമ്മിലുളള വാക്കേറ്റം. ഞാന്‍ എങ്ങനെയാണ് ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന വാര്‍ത്താ അവതാരകന്‍ പ്രൊഡക്ഷന്‍ ക്രൂവിനോട് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇരുവരെയും ശാന്തരാക്കാന്‍ പ്രൊഡക്ഷന്‍ അംഗങ്ങള്‍ ശ്രമിക്കുന്നതും കേള്‍ക്കാം. വീഡിയോയുടെ താഴെ വിമര്‍ശനവുമായി ധാരാളം കമന്‍റുകളും വരുന്നുണ്ട്. 


 

loader