ലാഹോര്‍: മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ ജനക്കൂട്ടം യുവാവിനെ നിലത്തിട്ട് ചവിട്ടി കൊലപ്പെടുത്തി. പെഷവാറിലെ യൂണിവേസിറ്റിയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ മാഷാല്‍ ഖാനെ ആണ് സഹവിദ്യാര്‍ത്ഥികളടക്കം പത്തിലേറെ പേര്‍ ചേര്‍ന്ന് ചവിട്ടി കൊന്നത്.

പാകിസ്താനില്‍ മതനിന്ദക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്. അടുത്തിടെ ഓണ്‍ലൈനുകളില്‍ നിന്ന് മതനിന്ദ ഉള്ളടക്കമുള്ള ലേഖനങ്ങളും മറ്റും നീക്കം ചെയ്യാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ഉത്തരവിറക്കിയിരുന്നു. മതനിന്ദ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമെന്നാണ് മുന്നറിയിപ്പ്.

വിദ്യാര്‍ത്തിയെ അക്രമിച്ച് കൊലപ്പെടുത്തി കേസില്‍ പത്ത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്‌തെന്ന് മര്‍ടാന്‍ സിറ്റി ലോക്കല്‍ പോലീസ് ചീഫ് മുഹമ്മദ് അസ്ലം ഷിന്‍വാരി അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.