വ്യാഴാഴ്ച്ച കടകളിൽ എത്തിയ ഉദ്യോഗസ്ഥർ രണ്ട് കടകളിലെയും കാഷ് കൗണ്ടറുകളിൽ നിരീക്ഷിക്കുന്നതിനായി നിന്നു. ഒരു ദിവസം മുഴുവനും കാഷ് കൗണ്ടറിൽ നിന്ന ഉദ്യോഗസ്ഥർ കടകളിലെ വരുമാനം കണ്ട് ഞെട്ടുകയായിരുന്നു. തുടർന്ന് കടകളിലെ ദിവസ വരുമാനവും വാർഷിക നികുതിയും കൂട്ടിയപ്പോൾ പന്നാ സിങ്ങിനോട് 60 ലക്ഷം രൂപ നികുതി കെട്ടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ലുധിയാനയിൽ നികുതി തട്ടിപ്പ് നടത്തിയ പക്കോട കച്ചവടക്കാരനെ കൈയ്യോടെ പിടികൂടി നികുതി വകുപ്പ്. പക്കോട കച്ചവടക്കാരനായ പന്നാ സിങ്ങിന്റെ മോഡൽ ടൗണിലെയും ഗിൽ റോഡിലേയും പക്കോട കടകൾ കേന്ദ്രീകരിച്ച് നികുതി വകുപ്പ് സംഘടിപ്പിച്ച പരിശോധനയിലാണ് നികുതി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
വളരെ തിരക്ക് അനുഭവപ്പെടുന്ന കടകളിലെ ദിവസ വരുമാനം അറിയുന്നതിന് പ്രിൻസിപ്പൽ കമ്മീഷ്ണർ ഡിഎസ് ചൗധരിയുടെ നേതൃത്വത്തിലാണ് ഒരു സംഘം ഉദ്യോഗസ്ഥർ പരിശോധന സംഘടിപ്പിച്ചത്. വ്യാഴാഴ്ച്ച കടകളിൽ എത്തിയ ഉദ്യോഗസ്ഥർ രണ്ട് കടകളിലെയും കാഷ് കൗണ്ടറുകളിൽ നിരീക്ഷിക്കുന്നതിനായി നിന്നു. ഒരു ദിവസം മുഴുവനും കാഷ് കൗണ്ടറിൽ നിന്ന ഉദ്യോഗസ്ഥർ കടകളിലെ വരുമാനം കണ്ട് ഞെട്ടുകയായിരുന്നു. തുടർന്ന് കടകളിലെ ദിവസ വരുമാനവും വാർഷിക നികുതിയും കൂട്ടിയപ്പോൾ പന്നാ സിങ്ങിനോട് 60 ലക്ഷം രൂപ നികുതി കെട്ടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
1952നാണ് പന്നാ സിങ്ങിന്റെ പിതാവ് ഗിൽ റോഡിലെ പക്കോട കട ആദ്യമായി ആരംഭിച്ചത്. തുടർന്ന് സ്വാദിഷ്ടമായ വ്യത്യസ്ത പക്കോടകളുടെ പേരിൽ കട പഞ്ചാപിൽ പ്രശസ്തിയാർജിക്കുകയായിരുന്നു. പനീർ പക്കോടയും ധീ ബല്ലയുമാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ. രാഷ്ട്രീയക്കാർ, പൊലീസുകാർ, വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ തുടങ്ങി നിരവധിയാളുകൾ ഇവിടെ വരാറുണ്ട്.
