പാലക്കാട്: പാലക്കാട് കണ്ണാടിയില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാറിടിച്ച് അമ്മയും മകളും മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി വിനുപ്രിയ, മകള്‍ നീതു എന്നിവരാണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ മറ്റൊരാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.