മഴക്കാല പൂര്‍വ്വ ശുചീകരണത്തിനുള്ള ഫണ്ട് ലഭിക്കാത്തതുമൂലം പാലക്കാട് നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. മഴക്കാലം എത്തിയതോടെ പകര്‍ച്ചാവ്യാധി ഭീഷണിയിലാണ് പാലക്കാട് നഗരം. വാര്‍ഡുകള്‍ക്കുള്ള ഫണ്ട് ഇതുവരെ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പാലക്കാട് നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ധ്യക്ഷയുടെ മറുപടി വ്യക്തതയില്ലാത്ത മറുപടി വിവാദമായിരിക്കുകയാണ്. ഫണ്ട് വന്നുകൊണ്ടിരിക്കുകയാണെന്നാണ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി രാമനാഥന്‍ പറയുന്നത്. ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറോട് സംസാരിക്കവെയാണ് വ്യക്തതയില്ലാത്ത മറുപടിയുമായി ജയന്തി രാമനാഥന്‍ വിവാദമുണ്ടാക്കുന്നത്.