പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്‌കരിച്ച് ഡോക്ടർമാരും നഴ്സ് മാരും സമരം ചെയ്യുന്നു. രോഗി മരിച്ചത് നഴ്‌സിന്റെ വീഴ്ചയെന്നു ആരോപിച്ച് ബന്ധുക്കൾ നഴ്‌സിനെ കയ്യേറ്റം ചെയ്തതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നഴ്‌സിനെ തല്ലിയവരെ പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ചാണ് ആശുപത്രി ജീവനക്കാര്‍ സമരം ചെയ്യുന്നത്. അതേസമയം മണിക്കൂറുകളായി ഒപി ടിക്കറ്റിനു വേണ്ടി കാത്തുനിന്ന രോഗികൾ പ്രതിഷേധവുമായി എത്തി.