ബിജെപിയുടെ പാലക്കാട് നഗരസഭ സ്റ്റാന്‍റിങ്ങ് കമ്മിറ്റികൾക്കെതിരെ യുഡിഎഫ് അവിശ്വാസം സിപിഎം പിൻതുണച്ചേക്കുമെന്ന് സൂചന

പാലക്കാട്: ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭയായ പാലക്കാട് നഗരസഭയിലെ നാല് സ്റ്റാന്‍റിങ്ങ് കമ്മറ്റികൾക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. നഗരകാര്യ മേഖലാ ജോയന്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന കോഴിക്കോട് നഗരസഭാ സെക്രട്ടറി മൃണ്‍മയി ജോഷിക്കാണ് ബുധനാഴ്ച യു.ഡി.എഫ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ നോട്ടീസ് നല്‍കിയത്. 

സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക മുനിസിപ്പാലിറ്റിയിൽ യുഡിഎഫ്ന് 18 ഉം എൽഡിഎഫിന് 9ഉം അംഗങ്ങളാണുള്ളത്.ബിജെപിക് 24 അംഗങ്ങളും. മരാമത്ത്, വികസന, ആരോഗ്യ, ക്ഷേമ കാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർമാൻമാർക്കെതിരാണ് ആദ്യഘട്ടത്തിൽ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം. രണ്ടാഴ്ചക്കുള്ളിൽ പ്രമേയം ചർച്ച ചെയ്യണം. ബിജെപി ഭരണം അവസാനിപ്പിക്കാൻ ആവശ്യമെങ്കിൽ കോൺഗ്രസുമായി കൂട്ടു ചേരുമെന്ന് സ്ംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ പ്രസ്ഥാവനയുടെ അടിസ്ഥാനത്തിൽ സിപിഎം നിലപാട് വ്ക്തമാക്കണമെന്നാണഅ ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. 

അവിശ്വാസ പ്രമേയത്തെ പിൻതുണക്കുന്ന കാര്യത്തിൽ സിപിഎം അനുകൂല തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.. നിലപാട്സ്വീ കരിക്കാൻ ഉടൻ യോഗം ചേരുമെന്ന് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ പറഞ്ഞു. സിപിഎം പിൻതുണച്ചാൽ സ്റ്റാന്‍റിങ്ങ് കമ്മിറ്റികൾ ബിജെപിക്ക് നഷ്ടമാകും. വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയർമാനെതിരെ അടുത്തയാഴ്ച അവിശ്വാസ പ്രമേയ നോട്ടീസ് നൽകും. ഒരു മാസത്തിനകം ചെയർമാനും വൈസ് ചെയർമാനുമെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് യുഡിഎഫ് നീക്കം.