പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിലും പാർട്ടിക്ക് വീഴ്ച പറ്റി

മലപ്പുറം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെങ്കിലും ഇടതുമുന്നണി തോറ്റുവെന്ന് പാലോളി മുഹമ്മദ് കുട്ടി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു എന്താണ് സംഭവിച്ചത് എന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തണം പ്രതിപക്ഷ നേതാവ് ആകാൻ പിണറായി വിജയൻ തന്നെയാണ് അർഹൻ എന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു പാർട്ടി നേതൃത്വത്തിന് വീഴ്ച പറ്റി തളിപ്പറമ്പിൽ പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഒഴിവാക്കണമായിരുന്നു ആദ്യ ഘട്ടത്തിൽ അഭിപ്രായ വ്യത്യാസം വന്നപ്പോൾ തന്നെ ശ്യാമളയെ ഒഴിവാക്കണമായിരുന്നു അത് പാർട്ടിയ്ക്ക് തിരിച്ചടിയായി എന്തു കൊണ്ട് ഈ സ്ഥാനാർത്ഥിത്വം എന്ന് പരിശോധിക്കണം പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിലും പാർട്ടിക്ക് വീഴ്ച പറ്റി വിഷയം ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമായിരുന്നു തെറ്റ് സംഭവിച്ചു എങ്കിൽ നടപടി എടുക്കണമായിരുന്നു അത് ഉണ്ടായില്ല

പാർട്ടി സെക്രട്ടറിക്കെതിരെ പാലോളി മുഹമ്മദ്‌ കുട്ടി വിമര്‍ശനം ഉന്നയിച്ചു വിഷയങ്ങൾ കൈകാര്യം ചെയ്തത് പാളിയെന്നും അദ്ദേഹം നിരീക്ഷിച്ചു