ലണ്ടന്‍: കള്ളപ്പണനിക്ഷേപം സംബന്ധിച്ച പാനമ രേഖകള്‍ പുറത്ത് വിട്ട ജോണ്‍ ഡോ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. സാമ്പത്തിക തുല്യത ഉറപ്പാക്കലാണ് തന്റെ ലക്ഷ്യമെന്നും, എത് അന്വേഷണവുമായും സഹകരിക്കുമെന്നും ജോണ്‍ ഡോ പറയുന്നു. എന്നാല്‍ തങ്ങള്‍ ഹാക്കിംഗിന് ഉരയാവുകയായിരുന്നുവെന്നും കമ്പനി നിയമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും മൊസാക്ക് ഫൊന്‍സെക്ക വ്യക്തമാക്ക
പാനമ രേഖകള്‍ പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് അതേക്കുറിച്ച് ഇത്തരത്തില്‍ ഒരു പ്രസ്താവന പുറത്ത് വരുന്നത്. താന്‍ ഒരു ചാരനല്ലെന്നും ഒരു സര്‍ക്കാരിനെയും സഹായിക്കാനല്ല താന്‍ പ്രവര്‍ത്തിച്ചതെന്നും ജോണ്‍ ഡോ പറയുന്നു. സാമ്പത്തിക ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജോണ്‍ ഡോ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ നികുതി സമ്പ്രദായത്തിലെ പോരായ്മകളാണ് ഇത്തരത്തില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് വഴിവച്ചതെന്നും ഡോ പറയുന്നു.
എന്നാല്‍ തങ്ങള്‍ ഒരു ഹാക്കിംഗിന്റ ഇരയാവുകയായിരുന്നുവെന്നും, തെറ്റായ ഒരു നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും മൊസാക്ക് ഫൊന്‍സെക്ക വ്യക്തമാക്കി. നിയമപരമായ ഓഡിറ്റിംഗ് മാത്രമാണ് കമ്പനി നടത്തിയതെന്നും മൊസാക്ക് ഫൊന്‍സെക്ക പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സീക്രട്ടീവ് കമ്പനികളിലൊന്നായ പാനമയിലെ നിയമ സ്ഥാപനമായ മോസാക്ക് ഫോന്‍സെകയില്‍ നിന്നും ചോര്‍ന്ന രേഖകളാണ് പനാമ പേപ്പര്‍ എന്നറിയപ്പെടുന്നത്.
ലോക നേതാക്കളടക്കം നിരവധി രാഷ്‌ട്രീയക്കാരും, ഇന്ത്യന്‍ പ്രമുഖരും വിദേശങ്ങളില്‍ അക്കൗണ്ടുകള്‍ തുടങ്ങുകയും നികുതി വെട്ടിച്ച പണം അതിലേക്ക് വന്‍ തോതില്‍ നിക്ഷേപിച്ചുവെന്നുമുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യാ റായിയുമടക്കമുള്ളവര്‍ക്ക് വിദേശ രാജ്യങ്ങളിലെ അക്കൗണ്ടുകളില്‍ ഇവര്‍ വന്‍തോതില്‍ കള്ളപ്പണം ഉണ്ടെന്നും പാനമ രേഖകളിലൂടെ പുറത്ത് വന്നിരുന്നു.
