കേരള - കര്‍ണ്ണാടക അതിര്‍ത്തിയിലെ കര്‍ണ്ണാടക കറുവപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പഞ്ചായത്ത് ഓഫീസിനകത്ത് വെട്ടേറ്റ് മരിച്ചു. കോണ്‍ഗ്രസ് നേതാവായ അബ്ദുല്‍ ജലീല്‍ കറുവപ്പാടി ആണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ മുഖംമൂടി സംഘമാണ് പഞ്ചായത്ത് ഓഫീസിലില്‍ കയറി ജലീലിനെ വെട്ടിക്കൊന്നത്.പഞ്ചായത്ത് ഓഫീസിലുണ്ടായവര്‍ അബ്ദുള്‍ ജലീലിനെ മംഗളുരു ആശുപത്രിയിലെത്തിച്ചങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.