പതിനാറ് അവതാര മൂര്‍ത്തികളെ ഒരേ തെയ്യക്കോലത്തില്‍ പൂര്‍ത്തിയാക്കുന്ന പഞ്ചുരുളി തെയ്യത്തിന്റെ അവസാനമാണ് കോഴി കഴിക്കല്‍ ചടങ്ങ് നടക്കുന്നത്. ചെണ്ട മേളത്തിന്റെ അസുരതാളത്തില്‍ ഉറഞ്ഞ് തുള്ളുന്ന പഞ്ചുരുളി തെയ്യം ഭക്തര്‍
കാസര്‍കോട്: ഉത്തരകേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന തെയ്യം കലാരൂപം ഒരേ സമയം ഭക്തിയും ആത്ഭുതവും സമ്മാനിക്കുന്നവ കലാരൂപമാണ്. തെയ്യത്തില്‍ തന്നെ ഏറെ വ്യത്യസ്തമാണ് പഞ്ചുരുളി തെയ്യം. ആദിവാസി ഗോത്രത്തിന്റെ കാവുകളില്‍ കെട്ടിയാടുന്ന പഞ്ചുരുളി തെയ്യം
ജീവനുള്ള കോഴിയെ പച്ചയ്ക്ക് തിന്നുന്നും. കാസര്‍കോടിന് കിഴക്ക് നാല്‍പ്പത് കിലോമീറ്റര്‍ അകലെ വെള്ളരിക്കുണ്ടിലാണ് പഞ്ചുരുളി തെയ്യം കെട്ടിയാടിയത്. പുങ്ങംചാല്‍ അനാടി ചാമുണ്ഡി ക്ഷേത്ര കളിയാട്ട ഉല്‍സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയ പഞ്ചുരുളി തെയ്യമാണ് കോഴിയെ ജീവനോടെ തിന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ ആചാര അനുഷ്ടാന രീതികള്‍ അരങ്ങേറിയ കളിയാട്ടത്തില്‍ പഞ്ചുരുളി തെയ്യം മൂന്ന് പൂവന്‍ കോഴികളെയാണ് പച്ചയ്ക്ക് കടിച്ചുതിന്നത്. ആദിവാസി ഗോത്ര സമൂഹത്തില്‍പ്പെട്ട സമുദായത്തിന്റെ കളിയാട്ട കാവുകളില്‍ പ്രധാനമായ പഞ്ചുരുളി തെയ്യം ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്ന കോഴികളെ അവരുടെ മുന്നില്‍ തന്നെ വച്ച് ഭക്ഷിക്കും.
പതിനാറ് അവതാര മൂര്‍ത്തികളെ ഒരേ തെയ്യക്കോലത്തില്‍ പൂര്‍ത്തിയാക്കുന്ന പഞ്ചുരുളി തെയ്യത്തിന്റെ അവസാനമാണ് കോഴി കഴിക്കല്‍ ചടങ്ങ് നടക്കുന്നത്. ചെണ്ട മേളത്തിന്റെ അസുരതാളത്തില്‍ ഉറഞ്ഞ് തുള്ളുന്ന പഞ്ചുരുളി തെയ്യം ഭക്തര്‍ നല്‍കുന്ന പൂവന്‍ കോഴികളെ മഞ്ഞള്‍ പ്രസാദം ഇട്ട് സ്വീകരിക്കും. തുടര്‍ന്ന് കോഴികളെ അരയാടയില്‍ കെട്ടി പ്രദിക്ഷണം വെക്കും. തുളു ഭാഷയില്‍ ആര്‍ത്തുചൊല്ലി മൊഴി പറയുന്ന തെയ്യം ആളുകളെ അമ്പരിപ്പിച്ച് കോഴികളെ പച്ചയോടെ ഭക്ഷിക്കും.
പ്ലാച്ചിക്കരയിലെ ബാബുമാണിയാണ് (30) ഇവിടെ പഞ്ചുരുളി തെയ്യത്തിന്റെ കോലംകെട്ടിയത്. പഞ്ചുരുളി തെയ്യത്തിന്റെ സഹോദരി തെയ്യമെന്ന് വിശേഷിപ്പിക്കുന്ന കല്ലുരുട്ടി തെയ്യവും അരങ്ങിലെത്തി. പഞ്ചുരുളി കോഴികളെ പച്ചയോടെ ഭക്ഷിക്കുമ്പോള്‍ സഹായത്തിന് കല്ലുരുട്ടി തെയ്യമായിരുന്നു. നീണ്ട പന്ത്രണ്ട് മണിക്കൂര്‍ നേരം ഉറഞ്ഞാടിയ പഞ്ചുരുളി തെയ്യം ഉത്തര കേരളത്തിലെ തെയ്യാട്ട കഥയിലെ വത്യസ്തമായ ഒന്നാണ്
