Asianet News MalayalamAsianet News Malayalam

ശബരിമല വിഷയത്തിലെ ചര്‍ച്ച; പന്തളം രാജ കുടുംബത്തിന്‍റെ നിലപാട് ഇന്നറിയാം

നട തുറക്കുന്നതിന്റെ തലേ ദിവസത്തെ ചർച്ചയോടെ സമരം തണുപ്പിക്കാൻ ആകുമോ എന്നാണ് ബോർഡ് നോക്കുന്നത്. സിപിഎം നേതാക്കളുമായും ബോർഡ് പ്രസിഡന്റ് ആശയവിനിമയം നടത്തുന്നുണ്ട്

pandalam royal family will express their stand in sabarimala issue related meeting
Author
Pandalam, First Published Oct 15, 2018, 6:41 AM IST

പന്തളം: ശബരിമല സ്ത്രീ പ്രവേശന തർക്കം തീർക്കാൻ ദേവസ്വം ബോർഡ്‌ വിളിച്ച നാളത്തെ ചർച്ചയിൽ പങ്കെടുക്കുന്നതിൽ പന്തളം രാജകുടുംബം ഇന്ന് നിലപാട് വ്യക്തമാക്കും. എൻഎസ്എസ് അടക്കമുള്ളവരുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. മറ്റന്നാൾ നട തുറക്കും.

പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ കാര്യങ്ങൾ കൈവിടാതെ നോക്കണം എന്നാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട്. നട തുറക്കുന്നതിന്റെ തലേ ദിവസത്തെ ചർച്ചയോടെ സമരം തണുപ്പിക്കാൻ ആകുമോ എന്നാണ് ബോർഡ് നോക്കുന്നത്.

സിപിഎം നേതാക്കളുമായും ബോർഡ് പ്രസിഡന്റ് ആശയവിനിമയം നടത്തുന്നുണ്ട്. വിധി നടപ്പാക്കാൻ ബോർഡ് സാവകാശം തേടണം എന്നത് അടക്കം ഉള്ള ആലോചനകൾ നടക്കുന്നു. വെറുതെ ചർച്ച നടത്തിയിട്ടു കാര്യം ഇല്ലെന്നാണ് പന്തളം കുടുംബത്തിന്റെ നിലപാട്.

ന്തളം തന്ത്രി കുടുംബങ്ങൾ അനുരഞ്ജനത്തിന് തയ്യാർ ആയാൽ ബിജെപി അടക്കം ഉള്ളവരുടെ പ്രതിഷേധം തണുപ്പിക്കാമെന്ന് സർക്കാർ കണക്കു കൂട്ടുന്നു. നിലക്കലിലും പമ്പയിലും വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ ആണ് ഹിന്ദു ഐക്യ വേദിയുടെ തീരുമാനം. 

Follow Us:
Download App:
  • android
  • ios