അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കാനാണ് പാകിസ്ഥാനിലെ സുരക്ഷാ സേന സ്കൂളില്‍ മോക് ഡ്രില്‍ നടത്തിയത്. തീവ്രവാദി ആക്രമണമുണ്ടാകുന്ന സാഹചര്യം യഥാര്‍ത്ഥ സമാനമായി സജ്ജീകരിച്ചായിരുന്നു മോക്ഡ്രില്‍. തോക്കുകളേന്തിയ സൈനികരും കവചിത വാഹനങ്ങളും ഫയര്‍-സേഫ്റ്റി ഉദ്ദ്യോഗസ്ഥരുമൊക്കെ സ്കളിന് മുന്നില്‍ അണി നിരന്നെങ്കിലും ഇത്തരമൊരു പരിപാടിയെക്കുറിച്ച് രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല. മോക് ഡ്രില്‍ നടന്ന സമയത്ത് സ്കൂളിലെത്തിയ ഏതാനും അമ്മമാര്‍ പരിഭ്രാന്തരായി പട്ടാളക്കാരോട് കയര്‍ക്കുന്നതും കുട്ടികള്‍ക്ക് എന്ത് പറ്റിയെന്ന് ചോദിച്ച് അലമുറയിടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പാകിസ്ഥാനിലെ സമാ ടി.വിയാണ് പുറത്തുവിട്ടത്.

Add Asianetnews as a Preferred SourcegooglePreferred