തിരുവനന്തപുരം: കെ.എം.മാണിയെ എല്‍ഡിഎഫിലെടുക്കുന്നതിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍. ചിലര്‍ മുന്നണിയിലേക്ക് വരാന്‍ ആര്‍ത്തിയോടെ കാത്തിരിക്കുന്നു. അധികാരത്തിനുവേണ്ടി ആരുമായും കൂട്ടുകൂടാന്‍ മടിയില്ലാത്തവരാണ് ഇവര്‍.

ആര്‍ക്കും കയറിവരാനുളള വഴിയമ്പലമല്ല ഇടതുമുന്നണി എന്നും പന്ന്യന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അഴിമതിയോട് പതിയെ പതിയെ ചായ്വ് പ്രകടിപ്പിക്കുകയാണെന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.