ചെന്നൈ:തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ ദേവനിലയം ജയലളിത സ്മാരകമാക്കി മാറ്റാന്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഉത്തരവിറക്കി. ജയലളിതയുടെ മരണത്തിന് ശേഷം ശശികല നടരാജനാണ് ഇപ്പോള്‍ പോയസ് ഗാര്‍ഡനില്‍ താമസിക്കുന്നത്. വസതി സ്മാരകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് ശശികലക്ക് വന്‍ തിരിച്ചടിയാകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കുന്നതിന് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോയസ് ഗാര്‍ഡനിലെ ‘വേദനിലയം’ എന്ന വസതി സ്മാരകമാക്കാന്‍ പനീര്‍ശെല്‍വം നീക്കം നടത്തുന്നത്.

എന്നാല്‍ ജയലളിതയുടെ വീട് സ്വകാര്യ സ്വത്തായതിനാല്‍ ആദ്യം ഇത് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. മറ്റ് അനന്തരാവകാശികളില്ലാത്തതിനാല്‍ വീട് സര്‍ക്കാറിന് ഏറ്റെടുക്കാന്‍ കഴിയും. സമാനമായ നിലയില്‍ എംജിആറിന്റെ വീട് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.