കൊച്ചി: ഭിന്നിപ്പിച്ചു ഭരിക്കാൻ വേണ്ടി മുദ്രാവാക്യം ഉണ്ടാക്കിയ പാർട്ടിയാണ് ആർഎസ്എസ് എന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇന്ത്യ ഹിന്ദുരാജ്യം എന്ന മുദ്രാവാക്യം ആർഎസ്എസ് ഉണ്ടാക്കിയത് ബ്രിട്ടീഷുകാർക്ക് വേണ്ടി. കലാപം ഉണ്ടാക്കുന്നത് ആർഎസ്‌എസിന്‍റെ സ്ഥിരം പരിപാടിയെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. 

നാടിനും നിലനില്‍പ്പിനും ആര്‍എസ്എസ് അപകടമുണ്ടാക്കുന്നു. ഹിന്ദുക്കളുടെ പണം സര്‍ക്കാര്‍ എടുക്കുന്നെന്ന് കള്ളപ്രചാരണം നടത്തി ആര്‍എസ്എസ് ജനങ്ങളെ വഴിതെറ്റിക്കുന്നെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.