സൂറത്ത്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളില്‍ യുവതിക്ക് ക്രൂര പീഡനം. മുംബൈയില്‍ നിന്നും സൂറത്തിലേക്ക് പോയ ട്രെയിനില്‍ ജൂണ്‍ 10നാണ് സംഭവം നടന്നത്. ട്രെയിനിലെ പാന്‍ട്രികാര്‍ ജീവനക്കാരനാണ് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ 32കാരനായ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഗാസിയാബാദ് സ്വദേശിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. റിസര്‍വ് ചെയ്യാത്ത കോച്ചില്‍ യാത്ര ചെയ്യാനെത്തിയ യുവതി തിരക്കുകാരം കയറിയില്ല. മറ്റൊരു കോച്ചില്‍ സീറ്റ് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് പാന്‍ട്രികാര്‍ ജീവനക്കാരനായ അസര്‍ഖാന്‍ യുവതിയെ പാന്‍ട്രികാറിലെ ക്യൂബിക്കിളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ജയ്പൂരില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ യുവതി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഉടനെതന്നെ പോലീസ് അസര്‍ഖാനെ പിടികൂടി. ഇയാള്‍ കരാര്‍ വ്യവസ്ഥയില്‍ പാന്‍ട്രി സര്‍വീസിനെത്തിയതാണ്.
