മധ്യപ്രദേശില്‍ പണമടയ്‌ക്കാന്‍ കഴിയാത്തതിനാല്‍ ശ്‍മശാനത്തില്‍ നിന്ന് മൃതദേഹം തിരിച്ച് നല്‍കി. ജഗദീശ് ബില്‍ ഭാര്യക്ക് ചിതയൊരുക്കിയത് പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും ഉപയോഗിച്ച്. മധ്യപ്രദേശിലെ നീമുച്ച് ഗ്രാമവാസിയായ ജഗദീശ് ബില്‍ ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ആവശ്യമായ തടി ആവശ്യപ്പെട്ട് പ‍ഞ്ചായത്തിനെ സമീപിച്ചെങ്കിലും പണം നല്‍കാതെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.

മറ്റുവഴികള്‍ ഒന്നുമില്ലാതായപ്പോള്‍ ബന്ധുക്കളുടെ സഹായത്തോടെ മൂന്ന് മണിക്കൂറോളമെടുത്ത് പ്ലാസ്റ്റിക്ക് ബാഗും ടയറും പേപ്പറും പെറുക്കിക്കൂട്ടി മൃതദേഹം ദഹിപ്പിച്ചു. സംഭവം പുറംലോകം അറിഞ്ഞപ്പോള്‍ അധികൃതര്‍ തടിയുമായി എത്തിയപ്പോഴേക്കും ചിത കത്തിത്തീരാറായിരുന്നു. സംഭവത്തില്‍ കാരണക്കാരായ അധികൃതര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് നീമുച്ച് ജില്ലാകളക്ടര്‍ രജനീഷ് ശ്രീവാസ്തവ അറിയിച്ചു.