20 ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് ദില്ലിയിൽ തീപിടുത്തമുണ്ടാവുന്നത്.

ദില്ലി: ദില്ലി നാരായണയിലെ പേപ്പർ ഫാക്ടറിയിൽ തീപിടുത്തം. 20 ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് ദില്ലിയിൽ തീപിടുത്തമുണ്ടാവുന്നത്.

ചൊവ്വാഴ്ച കരോൾബാഗിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നൂ മലയാളികളടക്കം 17 പേർ മരിച്ചിരുന്നു. ഇന്നലെ പശ്ചിംപുരിയിലെ ചേരിയിൽ ഉണ്ടായ തീപിടുത്തത്തിൽ 200ലധികം കുടിലുകളും കത്തി നശിച്ചിരുന്നു.