കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ജ്വല്ലറി എത്തുന്നു. ബോബി ആന്റ് മറഡോണ ഗോള്‍ഡ് ഡയമണ്ട് ‘പറക്കും ജ്വല്ലറി’ എന്ന പേരില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് ഇത്തരമൊരു സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ലോകരാഷ്ട്രങ്ങളില്‍ അമേരിക്കയില്‍ മാത്രമുള്ള സൗകര്യമാണ് ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലൂടെ കേരളത്തിലെത്തുന്നതെന്ന് ഗ്രൂപ്പ് മേധാവി ബോബി ചെമ്മണൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജ്വല്ലറി ഷോറൂം ഇനിമുതല്‍ വീട്ടുപടിക്കലെത്തും എന്നതാണ് മൊബൈല്‍ ജ്വല്ലറി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജൂലായ് ഒമ്പതുവരെ ജ്വല്ലറി കോഴിക്കോട്ടുണ്ടാകും. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിക്കും. ഓരോ സ്ഥലത്തും നിശ്ചിതദിവസം ക്യാമ്പ് ചെയ്തായിരിക്കും ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയും. പ്രമുഖ ഓട്ടോമൊബൈല്‍ ഡിസൈനറായ ദിലീപ് ഛാബ്രിയയാണ് പറക്കും ജ്വല്ലറി ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.