വാരാപ്പുഴ എസ്.ഐ ദീപകിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

പറവൂര്‍: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത വാരാപ്പുഴ എസ്.ഐ ദീപകിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. പറവൂര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദീപകിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ ദീപകിനെ കൂടാതെ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരായ മൂന്ന് പേര്‍ കൂടി അറസ്റ്റിലാണ്.