കൊല്ലം: വടക്കന്‍ പറവൂരില്‍ മകനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. മകന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.
വിമുക്തഭടനും വടക്കന്‍ പറവൂര്‍ പടയകാട് സ്വദേശിയുമായ പവനനാണ് മകന്‍ മനോജിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
ഭാര്യയും മൂത്ത മകനും ആലുവയിലെ ബന്ധുവീട്ടിലായിരുന്ന സമയത്താണ് സംഭവം . ഉച്ചയോടെ വീട്ടിലെത്തിയ ബന്ധുവാണ് അച്ഛനെയും മകനെയും മരിച്ച നിലയില്‍ കാണുന്നത്. പവനന്റെ മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ മകന്‍ മയക്കുമരുന്നിന് അടിമപ്പെട്ടതാണ് തന്നെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് കുറിച്ചിട്ടുണ്ട്.
പാലക്കാട് ചീറ്റൂരിലെ മയക്കുമരുന്ന് കേസിലെ പ്രതിയാണ് മനോജ്. നിരവധി തവണ കൗണ്‍സിലിങ് നടത്തിയെങ്കിലും മകന്‍ ലഹരി ഉപയോഗത്തില്‍ നിന്ന് പിന്‍മാറാത്തതിലുള്ള മനോവിഷമത്തിലായിരുന്നു കുടുംബമെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.
