ഗര്‍ഭിണിയായ യുവതിയുടെ മരണത്തിന്  പിന്നില്‍ ഭര്‍ത്താവെന്ന് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ബിസ്ഹാന്‍പുരിലാണ് സംഭവം.  25 കാരിയായ യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവെന്നാണ് കുടുംബാഗംങ്ങളുടെ ആരോപണം. 

നോയിഡ: ഗര്‍ഭിണിയായ യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവെന്ന് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ബിസ്ഹാന്‍പുരിലാണ് സംഭവം. 25 കാരിയായ യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവെന്നാണ് കുടുംബാഗംങ്ങളുടെ ആരോപണം. 

ഗര്‍ഭിണിയായ യുവതിക്ക് ആവശ്യമായ പരിചരണം ഭര്‍ത്താവോ ഇയാളുടെ വീട്ടുകാരോ നല്‍കിയിരുന്നില്ല. സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ ഇവര്‍ അധിക്ഷേപിച്ചിരുന്നതായും മാതാപിതാക്കള്‍ ആരോപിക്കുന്നു. യുവതിക്ക് സുഖമില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് ഫെബ്രുവരി 18 ന് മാതപിതാക്കള്‍ക്ക് ഫോണ്‍ കോള്‍ വരികയായിരുന്നു.

ഇതിന് പിന്നാലെ യുവതിയെ ദില്ലിയിലെ ആശുപത്രിയിലെത്തിച്ചെന്നും ഇവരെ അറിയിച്ചു. ആശുപത്രിയിലെത്തിയ മാതാപിതാക്കളെ ഡോക്ടര്‍ അറിയിച്ചത് മകളുടെ മരണവാര്‍ത്തയാണ്. ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ സഹോദരനും സഹോദരിക്കും എതിരെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.