ജിഷ്ണുവിന്‍റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തു നൽകി. എന്നാൽ കത്തിനെ കുറിച്ച് ആലോചിച്ച് മറുപടി പറയാം എന്നാണ് കോടിയേരി പ്രതിതികരിച്ചത്.
പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയുടെ മരണം സംബന്ധിച്ച കേസന്വേഷണം പൊലീസ് അട്ടിമറിക്കുകയാണെന്ന് നേരത്തെ തന്നെ ജിഷ്ണുവിന്‍റെ കുടുംബത്തിന് ആരോപണമുണ്ട്. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ഉദയഭാനു അടക്കമുള്ളവർ ഈ സംശയം നേരത്തെ പ്രകടിപ്പിച്ചിരുന്നതായും ജിഷ്ണുവിന്റഎ അച്ഛൻ പറഞ്ഞു. ഇവരും സി.ബി.ഐ അന്വേഷണം ഉചിതമാകുമെന്ന് കുടുംബത്തോട് അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് വിടാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് കോടിയേരിക്ക് കത്തു നൽകിയത്. എന്നാൽ ജിഷ്ണുവിന്റെ അച്ഛന്റെ കത്തിനെകുറിച്ച് ചോദിച്ചപ്പോൾ ആലോചിച്ച് മറുപടി പറയാമെന്ന് കോടിയേരി പ്രതികരിച്ചു. നേരത്തെ ജിഷ്ണുവിന്റെ വീട് സന്ദർശിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത കോടിയേരി കേസ് സി.ബി.ഐക്ക് വിടാൻ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അച്ഛൻ പറഞ്ഞു.
