അഞ്ച് വര്‍ഷം മുമ്പ് കാണാതായ മകനെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെ നന്ദി പറയാനായി മാതാപിതാക്കള്‍ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി.

തിരുവനന്തപുരം: അഞ്ച് വര്‍ഷം മുമ്പ് കാണാതായ മകനെ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിന് പിന്നാലെ നന്ദി പറയാനായി മാതാപിതാക്കള്‍ മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി. ധര്‍മടം സ്വദേശികളായ സതീശനും ഭാര്യ ദീപയും മകന്‍ സന്ദീപുമാണ് മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്. 

മകനെ കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള നിവദേനത്തിന് പിന്നാലെ പത്ത് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ പൊലീസ് സന്ദീപിനെ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും സന്തോഷത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.