43 ലക്ഷം വരെ കോഴവാങ്ങി, ഒരു രേഖയും പണം വാങ്ങിയതിന് മാനേജുമെന്‍റ് നല്‍കിയില്ല.    

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കോഴ വാങ്ങിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത് എന്ന് രക്ഷിതാക്കള്‍. 43 ലക്ഷം വരെ കോഴവാങ്ങി, ഒരു രേഖയും പണം വാങ്ങിയതിന് മാനേജുമെന്‍റ് നല്‍കിയില്ല. വിദ്യാര്‍ത്ഥികള്‍ യോഗ്യതയുളളവര്‍ തന്നെയാണ്.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ജെയിംസ് കമ്മിറ്റി കരുണ മെഡിക്കല്‍ കോളേജിനോട് വൈരാഗ്യം തീർത്തത് ആണ് എന്ന് രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാർത്ഥികൾ മെഡി കൗണ്സില്‍ ഓഫ് ഇന്ത്യ നിശ്ചയിച്ച അഡ്മിഷൻ യോഗ്യത ഉള്ളവർ തന്നെ എന്നും രക്ഷിതാക്കൾ പാലക്കാട് നടന്ന വാര്‍ത്താസമ്മേളനത്തിലും പറഞ്ഞു.