കൊച്ചി: സ്‌കൂളിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ രക്ഷിതാക്കള്‍ ഉപവാസ സമരം നടത്തി. കൊച്ചി അസീസി വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് മാനേജ്‌മെന്റിനെതിരെ ഉപവാസ സമരം നടത്തിയത്.

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഫീസ് 25 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം. രാവിലെ ഒമ്പതിന്‌ന് തുടങ്ങിയ സമരം പരിസ്ഥിതി പ്രവര്‍ത്തകനും എ.എ.പി കണ്‍വീനറുമായ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.