2004 നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ജാവേദ് ഷെയ്ക്, ഇസ്രത് ജഹാന്‍, അംജദ് അലി, ജിഷന്‍ ജോഹര്‍ എന്നിവരെ ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളെന്നാരോപിച്ച് ഗുജറാത്ത് പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.
ആലപ്പുഴ: ഗുജറാത്തില് വ്യാജ ഏറ്റുമുട്ടലില് കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ പിതാവ് ഗോപിനാഥപിള്ള വാഹനാപകടത്തില് മരിച്ചു. വാഹനാപകടത്തെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ബുധനാഴ്ച രാവിലെ ആലപ്പുഴ വയലാര് കവലയിലുണ്ടായ വാഹനാപകടത്തിലാണ് ഗോപിനാഥ പിള്ളയ്ക്ക് പരിക്കേറ്റത്.
2004 നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ജാവേദ് ഷെയ്ക്, ഇസ്രത് ജഹാന്, അംജദ് അലി, ജിഷന് ജോഹര് എന്നിവരെ ലഷ്കര് ഇ ത്വയ്ബ തീവ്രവാദികളെന്നാരോപിച്ച് ഗുജറാത്ത് പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്. ഇതിനിനെതിരേ ഗോപിനാഥപിള്ള നടത്തിയ നിയമപോരാട്ടം രാജ്യശ്രദ്ധ നേടി.
സംസ്ഥാന രഹസ്യാന്വേഷണ ഏജന്സിയും ഗുജറാത്ത് പോലീസും ചേര്ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടലാണിതെന്ന് കുറ്റപ്പെടുത്തി സിബിഐ കുറ്റപത്രം സമര്പ്പിച്ചിരുന്നു.
