പ്രതിപക്ഷത്തിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളാനാണ് ബിജെപി ഇന്നലെ തീരുമാനിച്ചത്.

രാഹുൽ ഇന്ന് ലോക്സഭയിൽ സംസാരിക്കാൻ ശ്രമിക്കും എന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കൽ തീരുമാനത്തിന്റെ പ്രത്യാഘാതം ചർച്ച ചെയ്യാൻ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ വിളിച്ച യോഗവും ഇന്ന് ദില്ലിയിൽ ചേരും. പാർട്ടി ദേശീയ ഭാരവാഹികളെയും സംസ്ഥാനങ്ങളിലെ പ്രതിനിധികളെയുമാണ് യോഗത്തിനു വിളിച്ചിരിക്കുന്നത്.

ബാങ്കുകളിൽ പണമില്ലാത്തത് ജനവികാരം എതിരാക്കി എന്ന റിപ്പോർട്ട് ചില സംസ്ഥാനങ്ങൾ അമിത് ഷായ്ക്കു നല്കിയിട്ടുണ്ട്.