ഗോരക്ഷയുടെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെക്കുറിച്ച് രാജ്യസഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദാവും ചർച്ച തുടങ്ങി വച്ച് സംസാരിക്കുക. കഴിഞ്ഞ ദിവസം വിഷയം ഉന്നയിച്ച ബിഎസ് പി അദ്ധ്യക്ഷ മായാവതി തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ചർച്ചയ്ക്കു മറുപടി നല്‍കുമെന്നാണ് സർക്കാർ അറിയിച്ചത്.