പ്രതിപക്ഷം അവിശ്വാസ പ്രമേയം നല്‍കും
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നു തുടങ്ങും. സർക്കാരിനെതിരെ സംയുക്ത പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് ഇന്ന് നോട്ടീസ് നല്കും. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി അവിശ്വാസ പ്രമേയം നല്കിയിട്ടുണ്ട്. അവിശ്വാസ പ്രമേയങ്ങൾ ഇന്ന് പരിഗണിക്കാൻ സാധ്യതയില്ല.
സഭ വിവിധ വിഷയങ്ങളിൽ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ശശി തരൂര് എംപിയുടെ ഹിന്ദു പാകിസ്ഥാൻ പരാമർശം ഉൾപ്പടെയുള്ള വിഷയങ്ങൾ ആയുധമാക്കാനാണ് ബിജെപി തീരുമാനം. ലോക്സഭയിലും രാജ്യസഭയിലും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും.
