ദില്ലി: പണം അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകും. ഇന്നലെ രാജ്യസഭയില്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടന്നെങ്കിലും ഉച്ചക്ക് ശേഷം പ്രധാനമന്ത്രി സഭയില്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി ചര്‍ച്ചയില്‍ സംസാരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷം പൂര്‍ണ്ണമായും സഹകരിക്കാതെ പ്രസ്താവന വേണ്ടെന്നാണ് ബി ജെ പി തീരുമാനം. തിങ്കളാഴ്ച ദേശീയ പ്രക്ഷോഭത്തിന് 14 പാര്‍ട്ടികള്‍ ആഹ്വാനം നല്കിയിരിക്കുന്ന സാഹചര്യത്തില്‍ അതു വരെ പ്രതിഷേധം  തുടരാനാണ് സാധ്യത. ഇ പി എഫ് പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായ എല്ലാ ആനുകൂല്യങ്ങളും പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ നല്കിയ സ്വകാര്യ പ്രമേയവും ഇന്ന് ലോക്‌സഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.