പാരീസ്: ഫ്രാൻസിൽ ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ തുടരുന്നു. ഇതോടെ പാരീസ് ഉൾപ്പെടെയുള്ള പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. അടുത്ത ഏതാനും ദിവസങ്ങൾ കൂടി മഴതുടരുമെന്നാണ് കാലവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ വടക്ക്, കിഴക്ക് മേഖലകളിൽ നിരവധി നദികളാണ് കരകവിഞ്ഞൊഴുകുന്നത്. ഇതേതുടർന്നു സർക്കാർ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.