തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ പാര്‍ട്ടി വിരുദ്ധ നിലപാടുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഒറ്റയാള്‍ പോക്കും സിപിഐഎമ്മില്‍  പുതിയ  ഗ്രൂപ്പുസമവാക്യങ്ങള്‍ക്ക് കാരണമാകുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മുകളിലാണ് പാര്‍ട്ടിയെന്ന മുദ്രാവാക്യവുമായാണ്  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിന്നില്‍ നേതാക്കള്‍ അണിനിരക്കുന്നത്.

ഭരണം വേഗത്തിലാക്കാൻ മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. ആക്ഷേപങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ പൊലീസ് തലപ്പത്തും ഉടൻ അഴിച്ചുപണി നടക്കും. ഗൾഫിൽ നിന്നും മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടൻ തീരുമാനമുണ്ടാകും.