തിരുവനന്തപുരം – മംഗലാപുരം എക്‌സ്‌പ്രസില്‍ വെള്ളമില്ല. യാത്രക്കാരുടെ പ്രതിഷേധം. യാത്ര ആരംഭിക്കുന്നതിനു മുന്‍പെ പരാതിപ്പെട്ടിട്ടും പ്രശ്‌നത്തിനു പരിഹാരം കണ്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. ട്രെയിനില്‍ നിറക്കാനാവശ്യമായ വെള്ളമില്ലാത്തതാണ് കാരണമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരത്തു നിന്നു രാത്രി 8.40നു യാത്ര പുറപ്പെടുന്നതിനു മുന്‍പു തന്നെ വെള്ളമില്ലാത്ത കാര്യം യാത്രക്കാരുടെ ശ്രദ്ധയില്‍പെട്ടു. പ്രാഥമിക ആവശ്യങ്ങള്‍ക്കൊ ഭക്ഷണം കഴിച്ചു കൈ കഴുകാനോ വെള്ളമില്ലാതെ വന്നപ്പോള്‍ യാത്രക്കാര്‍ പ്രതിഷേധം തുടങ്ങി. പക്ഷെ പ്രതിഷേധത്തിനു ഫലമുണ്ടായില്ല. ബോഗികളില്‍ ഒരു തുള്ളി വെള്ളമില്ലാതെ ട്രെയിന്‍ പുറപ്പെട്ടു. എന്നാല്‍ ട്രെയിനില്‍ നിറക്കാനാവശ്യമായ വെള്ളം റെയില്‍വേയുടെ സംഭരണിയില്‍ ഇല്ലാത്തതാണ് കാരണമെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.