നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടുപോയ യുവതി ട്രാക്കിലേക്ക് വീഴാൻ പോവുകയായിരുന്നു . ഇതുകണ്ട യാത്രക്കാരിൻ ഒരാൾ യുവതിയെ വേ​ഗം താങ്ങിയെടുത്തു.

ദില്ലി: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവതിയെ രക്ഷിക്കുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു. മുംബൈ മലാഡ് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവമുണ്ടായത്.

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടുപോയ യുവതി ട്രാക്കിലേക്ക് വീഴാൻ പോവുകയായിരുന്നു . ഇതുകണ്ട യാത്രക്കാരിൻ ഒരാൾ യുവതിയെ വേ​ഗം താങ്ങിയെടുത്തു. യാത്രക്കാരന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് വലിയൊരു അപകടത്തിൽ നിന്നും യുവതി രക്ഷപ്പെട്ടത്.

Scroll to load tweet…

ഉടൻ തന്നെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. നിമിഷനേരത്തെ ഭാഗ്യം കൊണ്ട് യുവതി രക്ഷപെടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എഎന്‍ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.