യാത്രക്കാര്‍ ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളത്തിനൊപ്പം കാറുകളിലൊന്ന് ഒഴുകിപ്പോയി. ദൃക്സാക്ഷി പകര്‍ത്തിയ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. രണ്ട് കാറുകളിലും ഒരു ഓട്ടയിലുമായി യാത്ര ചെയ്യുകയായിരുന്ന ആളുകളാണ് റോഡിലേക്ക് കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍നിന്ന് രക്ഷപ്പെട്ടത്. 

ഇതില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ ഇറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളത്തിനൊപ്പം കാറുകളിലൊന്ന് ഒഴുകിപ്പോയി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം. ദൃക്സാക്ഷി പകര്‍ത്തിയ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

Scroll to load tweet…